രാവിന്റെ ചിറകില്‍നിന്നും പൊഴിഞ്ഞുവീണ ഇരുട്ടിന്റെ തൂവലില്‍ രാക്കിനാക്കളുുടെ മഷി പുരട്ടി വീണ്ടുമൊരു കവിത എഴുതി. മണ്ണെണ്ണവിളക്കിന്റെ ഗന്ധം.. അരണ്ട മഞ്ഞവെളിച്ചം. തീനാവിലേക്ക് ചിറകുുകള്‍ ബലിനല്‍കി വീഴുന്ന ഈയാംപാറ്റകളുടെ മൗനമാര്‍ന്ന നിലവിളി. വിളക്കണയ്ക്കേണ്ട താമസം... ഉറഞ്ഞുകൂടുന്ന കറുപ്പിന്റെ തുള്ളികള്‍, മേല്‍ക്കൂരയുടെ വിടവിലൂടെ ഊര്‍ന്നുവീഴാന്‍ കാത്തിരിക്കുന്നു. സ്വപ്നത്തിലെ നിശാഗന്ധിപ്പൂവും അവളെ പ്രണയിച്ച നിലാവും ആ രാത്രിയിലും ഒന്നുചേര്‍ന്നില്ല..