Skip to main content

Posts

Showing posts from 2026

കവർച്ച

 

Life to Death

'ജീവിതം'  ഒരൊറ്റ ചോദ്യമാണെങ്കിൽ, ഉത്തരം ആവശ്യമില്ലെന്ന ഓർമ്മപെടുത്തലാണ്  'മരണം'.

ഏറ്റവും നല്ല കവിത

"ഒരുപക്ഷേ ഇതെന്റെ അവസാന കവിതയാണെങ്കിലോ ?" "അതെന്തേ ?" "അറിയില്ല. അങ്ങനെ തോന്നി." "അരുതാത്തത് ചിന്തിക്കണ്ട." "അരുതാത്തതോ..  എന്റെ കവിതകളിലായിരുന്നു എന്റെ ആശ്വാസം.  അതെന്നെ അമ്മയെ പോലെ തലോടി.  മുറിവുകളൊക്കെ വച്ചുകെട്ടി. എല്ലാം കേൾക്കുന്ന കൂട്ടുകാരിയായി.  ഉറങ്ങുമ്പോൾ താരാട്ടായി.‌ ഇടയ്ക്ക് ശകാരങ്ങൾ,  പ്രണയം, പിണക്കം, സാന്ത്വനം.." "ഇപ്പോൾ എന്തുണ്ടായി ?" ഞാൻ അവളെ കുറച്ചുകൂടി ചേർത്തുനിർത്തി.  "ഇപ്പോൾ....  എന്റെ ഏറ്റവും നല്ല കവിതയ്ക്ക് ജീവൻ വച്ചു."