എല്ലാത്തിനെയും സ്വീകരിക്കാൻ നീ കൈവിരലുകൾ നീട്ടുമ്പോൾ , സാഗരമേ...എന്റെ പാദങ്ങളെ വലിച്ചടുപ്പിക്കുവാൻ ശ്രമിക്കുന്നതെന്തിന് ?.! നീ എന്റെ ഏകാന്തതയെയും നോവുകളെയും സ്വീകരിക്കുമെങ്കിൽ,..... എന്റെ പാപഭാരങ്ങളെയും, രഹസ്യങ്ങളെയും ആഴത്തിൽ ഒളിപ്പിക്കുമെങ്കിൽ,..... അവയെ നിന്റെ അടിത്തട്ടിലെ, ഇരുട്ടിന്റെയും ആഴത്തിലെ, ചിപ്പികൾക്കുള്ളിൽ മറച്ചുവെക്കുമെങ്കിൽ,..... നിന്നിലെ ഒരു തിരയായി, അലിഞ്ഞു ഞാൻ സ്വതന്ത്രനാവാം....