Skip to main content

കവർച്ച

 

നർത്തകി



ഒരു നർത്തകിയെപ്പോലെ, 

മഴ എന്റെ മുറ്റത്ത് ചുവടുവയ്ക്കുന്നു.

അവളുടെ ചിലങ്കയുടെ നാദത്തിലലിഞ്ഞ്,

ഉമ്മറപ്പടിയിൽ ഞാനും.


മയൂരമെന്നപോലെ സന്ധ്യയോ,

അതിന്റെ നിറങ്ങളെ 

ആകാശത്തു വിടർത്തിനിൽക്കുന്നു....

അതിലൊരു കടും നീല നിറത്തെ,

ചാലിച്ച് നീലിച്ച് ഇരുട്ടാക്കി കുടിക്കുവാൻ 

വീണ്ടും രാത്രി അതിന്റെ വായ തുറക്കുന്നു.


അവൾ അപ്പോഴും നൃത്തം നിർത്താതെ, 

എന്റെ മുഖത്തേക്ക് നനുത്ത കണങ്ങളെറിയുന്നു... 

ഞാൻ അവളെ പ്രണയിച്ചുപോകുന്നു.

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...