Skip to main content

കവർച്ച

 

ഇനി...


പച്ച മരിച്ച ഇലകൾ വീണ് ,
ഈ വഴി ചുവന്നു നിൽക്കുമ്പോൾ.

ആരോ വരച്ച പൊൻതിലകമാകാശ
മൂർദ്ധാവിൽ നിന്നും ചോരുമ്പോൾ.

വൈകാതെ എത്താനിരിക്കുന്ന രാവിനായ്
ഉമ്മറത്തൊരു മൺവിളക്കാളുമ്പോൾ, 

കൊഴിയാത്തൊരൊറ്റ വാകപ്പൂവുപോലെ ഞാൻ,..
വൃദ്ധനായ്‌,..
ഈ  സന്ധ്യയിലും ഒറ്റയാകുമ്പോൾ, 

ഇനിയേതു കവിതയ്ക്കാണ്
ഞാൻ പിറവി കൊടുക്കേണ്ടത് ?..

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...