ഒരു മൃദുസ്പർശം..
എന്റെ ആത്മാവിന്റെ ഏകാന്തമായ
മുറിവിൽ.
കടന്നുപോയ കാലത്തിൽ,
വെറുത്തുപേക്ഷിച്ച ഓർമ്മകളിൽ,
മഞ്ഞുമൂടികിടക്കുന്ന എന്റെ
സ്വപ്നങ്ങളുടെ അരങ്ങുവേദിയിൽ,
മറക്കണമെന്നോർത്തിട്ടും
എന്നെ കുത്തിനോവിക്കുന്ന
ഈ ജീവിതത്തിലേതന്നെ
കഴിഞ്ഞ ജന്മത്തിൽ,
ഒരു നിഷ്കളങ്കമായ പുഞ്ചിരിയുടെയും
വാചാലനേത്രങ്ങളാലുള്ള നോട്ടത്തിന്റെയും,
മൃദുലമായ സ്പർശനത്തിന്റെയും
ഒരു വെളിച്ചം പടരുന്നു