Skip to main content

കവർച്ച

 

ഉറുമ്പുകൾ

Image result for ants fantasy
ദുർഗന്ധം സഹിക്കാതായപ്പോഴാണ് അയൽക്കാർ മതിലുകൾ കടന്ന്, ഇരുനില മണിമാളികയിലേക്ക് കടന്ന് ചെന്നത്.
ഒരു വൃദ്ധൻ... അയാൾ ഉറുമ്പരിച്ച് മരിച്ചിരിക്കുന്നു..
ഹോ ദുസ്സഹം, ഈ ദുർഗന്ധം...
വൃദ്ധന്റെ പേരറിയില്ല... അയാൾ അയൽക്കാരുടെ ഫേസ്ബുക് കൂട്ടായ്മയിലോ, വാട്സാപ്പ് ഗ്രൂപ്പിലോ അംഗവുമല്ല....
അയാളുടെ മതവിശ്വാസം  തങ്ങളോടൊപ്പമാണെന്ന് പറഞ്ഞ് മതഭ്രാന്തന്മാർ തമ്മിൽ യുദ്ധം തുടങ്ങി...
രാഷ്ട്രീയം തങ്ങളോടൊപ്പമെന്ന് പറഞ്ഞ് രാഷ്ട്രീയഭ്രാന്തന്മാരും...
അവസാനത്തെ സെൽഫിക്ക് വേണ്ടി പലരും എത്തിച്ചേരാതിരുന്നില്ല.
ബ്രേക്കിംഗ് ന്യൂസിനുവേണ്ടി ചാനലുകൾ കാമറകണ്ണുകൾ തുറന്നുകൊണ്ട് വന്നു.
എല്ലാത്തിനുമൊടുവിൽ പ്രശ്നങ്ങൾ അവസാനിച്ചത്, വിദേശത്തുനിന്നും വീഡിയോകോളില്‍ മകൻ മൃതശരീരം തിരിച്ചറിഞ്ഞപ്പോഴാണ്....
എല്ലാം കണ്ടുകൊണ്ട്‌ ഉറുമ്പുകൾ അട്ടഹസിക്കുന്നുണ്ടായിരുന്നു ....

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...