Skip to main content

കവർച്ച

 

ഓണ്‍ലൈന്‍ ?.....

ല്ലാം ഓണ്‍ലൈനായ ലോക്ഡൗണ്‍ കാലത്ത്, ചോര്‍ന്നൊലിക്കുന്ന ഒരു മേല്‍ക്കൂരയ്ക്ക് താഴെ ഏതോ ജനപ്രമുഖര്‍ ഒരു ടിവി കൊണ്ടുവച്ചു. വലിയ വാര്‍ത്തയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും അവര്‍ നിറഞ്ഞുനിന്നു. 

"കുട്ടികള്‍ പഠിക്കട്ടെ, അവരല്ലേ നടിന്റെ ഭാവി" ആ ബാലന്‍റെ തലയില്‍ കൈവച്ച് പറഞ്ഞ, കൂട്ടത്തിലെ തലനരച്ച നേതാവിന്റെ വാക്കുകള്‍ക്ക് കൂട്ട കരഘോഷം. 

ഇത് ഞങ്ങളുടെ കടമയല്ലേ എന്നൊരു ചോദ്യവും അവസാനം. കടമ തീര്‍ക്കാന്‍ വന്നതാണത്രേ... 

നനയാതിരിക്കാന്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് വച്ച പുസ്തകത്തിലൊന്നെടുത്ത് പുത്തന്‍ ടിവിയുടെ മുമ്പിലിരുന്നപ്പോഴും അവന്റെ തലയില്‍ക്കയറിയതൊക്കെ സ്കൂളിലെ ഉച്ചക്കഞ്ഞിയുടെ സ്വാദും നാരങ്ങാച്ചാറിന്‍റെ എരിവുമൊക്കെയായിരുന്നു.


Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...