അറിവിന്നതിരുകള്‍ ഇല്ലെന്ന് ചൊന്നവര്‍,
അക്ഷരങ്ങള്‍ത്തന്‍റെ അമൃതെന്നെയൂട്ടിയോര്‍.
ജീവിതവിദ്യാലയത്തിന്‍റെ പടവുകളി-
ലൊപ്പമെന്‍ കൈപിടിക്കാനായി നിന്നവര്‍.
സര്‍വ്വവും ഒരുചേതസ്സാണെന്ന് ചൊന്നവര്‍,
എല്ലാരുമൊന്നാണെന്നുരുവിട്ടുതന്നവര്‍.
സത്യത്തിനന്ത്യമില്ലെന്നുപറഞ്ഞവര്‍,
സ്നേഹമാണേറ്റവും ശ്രേഷ്ഠമെന്നോതിയോര്‍.
പാരിലജ്ഞതയാകും അന്ധകാരത്തെയകറ്റി
-യെന്‍ ബോധത്തില്‍ വെളിച്ചമാകുന്നവര്‍.
ഗുരുതന്നെയത്രേ പരബ്രഹ്മമുലകില്‍
ജന്മം മുഴുക്കെ നമിച്ചിടുന്നേന്‍..