ഒരു ക്ഷണംകൊണ്ട് നിറയാനും
മറുക്ഷണംകൊണ്ട് മറയാനും കഴിയുന്ന
ചില സ്വപ്നങ്ങളുണ്ട്.
ഒരു മഴത്തുള്ളിയിറ്റുവീഴുമ്പോള്‍,
മറയുന്ന വേനലിനെപ്പോലെ,
ചിലരെത്തുമ്പോള്‍ മാത്രം
മായുന്ന നൊമ്പരങ്ങളുണ്ട്.
ചില ചിരികള്‍ക്ക് മാത്രം
സമ്മാനിക്കാന്‍ കഴിയുന്ന
ഓര്‍മ്മകളുണ്ട്.
ചിലര്‍ക്കുവേണ്ടി മാത്രം
വിരിയുന്ന പുഞ്ചിരികളുണ്ട്.
മരണംകൊണ്ടുപോലും
ചിലതൊക്കെ മരിക്കാതെയുണ്ട്.