ഒരുപാട് വര്‍ണ്ണങ്ങള്‍ പടര്‍ന്ന
ചിറകുകളുള്ളൊരു മായപ്പക്ഷി.
അതിനോട് പ്രണയംതോന്നിയാല്‍
നീയെന്ത് ചെയ്യും ?
ഇരുമ്പുകൂട്ടില്‍ തടവിലാക്കുമോ,
സ്വതന്ത്രമായതിനെ പറത്തിവിടുമോ ?
ഞാനും അതുതന്നെ ചെയ്തു...
നീ നിന്റെ ചിറകുകളില്‍ പറക്കുക,
ആകാശത്തിന്റെ അതിരുകള്‍ത്തേടി
ചിറകുകള്‍ വീശുക,
എന്റെ മോഹങ്ങളുടെ വിത്തുവീണുയര്‍ന്ന
മഹാവൃക്ഷത്തിന്റെ ചില്ലയില്‍,
തിരികെ ഒരിക്കല്‍ നീ വന്നിരുന്നാല്‍,
അന്നെന്നെ ഓര്‍ക്കുക.
എന്നെ നീ തടവിലാക്കിയാണ് പോയത്,
നിന്റെ പ്രണയത്തിന്റെ ഇരുമ്പുകൂട്ടില്‍..