ഈ ജാലകത്തിനിപ്പുറത്ത് ഞാനും
അപ്പുറമൊരു മരച്ചില്ലയിൽ നീയും
വന്നിരിക്കുക പതിവാണ്..
അജ്ഞാതമായ എന്തോ ഗാനം നീ പാടും..
അതെന്തെന്ന് അറിയാതെയെങ്കിലും
അതിലെന്റെ ഉള്ളൊന്നു നോവും.
ഇന്ന് നീയെന്തേ വരാഞ്ഞത് ?
ഈ വഴി നീ മറന്നതല്ലെന്നുറപ്പ്.
അല്പപ്രാണിയായ നിന്നിൽ
എന്റെ പുലരിയെ ഞാൻ തറച്ചുവെക്കാൻ
പാടില്ലായിരുന്നു..