Skip to main content

കവർച്ച

 

പുകഞ്ഞ് പുകഞ്ഞ്


നിലാവ് പെയ്യുമ്പോൾ എന്ന പുസ്തകത്തിൽ  പ്രസിദ്ധീകരിച്ചത്. 


Image result for Smoke


വിരലുകൾക്കിടയിൽ വെച്ചു
മരണം ശ്വസിക്കുമ്പോൾ
ചുണ്ടുകൾക്കിടയിലൂടെ
ജീവൻ പുകഞ്ഞൂതാറുണ്ട്...

മൃത്യുവിന്റെ ചുരുളുകൾ
കഴുകനെപ്പോലെ അവനുചുറ്റും
വട്ടമിട്ട് പറക്കാറുണ്ട്.

നെഞ്ചുപൊത്തിച്ചുമയ്ക്കാറുണ്ടവൻ
നിദ്രയില്ലാതെ വിഷണ്ണനാവാറുണ്ട്.

ചുംബിക്കുവാനായാടുക്കുന്ന നേരത്ത്
പിഞ്ചോമനയവനെ തള്ളിമാറ്റാറുണ്ട്.

രുചികൾ സ്മരിക്കാത്ത നാവുണ്ടവന്
ഗന്ധങ്ങളറിയാത്ത നാസികയുമുണ്ട്.

ഉള്ളിലേക്കാവാഹിക്കുന്ന മൃത്യുവിൻ
ചൂടിന്റെ ലഹരിയിൽ പുഞ്ചിരിക്കാറുണ്ട്.

ജീവൻ പുകഞ്ഞു മറയുന്ന കണ്ടിട്ടും
വീണ്ടും അവൻ മരണത്തിന്റെ
അഗ്രത്തുതന്നെ ചുംബിക്കാറുണ്ട്.

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...