Skip to main content

കവർച്ച

 

കലമാന്റെ കണ്ണുകൾ

Image result for Kerala Girl Eyes

പറയാതെ വന്നുപോയ
ഓരോ വർഷകാലത്തോടും
പരിഭവം പറഞ്ഞിരുന്നവൾ.
അവൾക്ക് കലമാന്റെ കണ്ണുകളായിരുന്നു...
എന്നാൽ അന്ന് ഞാൻ അന്ധനായിരുന്നു...

അവളുടെ പുഞ്ചിരിയിൽ
വസന്തം വിരിഞ്ഞിരുന്നു...
എന്നാൽ എന്റെ കണ്ണുകൾ മൂടപ്പെട്ടിരുന്നു...

അവളുടെ പ്രണയത്തിന്റെ കൈകൾ ഒരു ശൈത്യമായ്
എന്നെ പൊതിഞ്ഞിരുന്നു..  
പക്ഷെ ഞാൻ അന്ധനായിരുന്നുവല്ലോ...

ഓർമ്മകളുടെ കരിങ്കല്ലുകൊണ്ട്
ഹൃദയത്തിനുമേൽ
എന്റെ കാഴ്ചയ്ക്ക് ഒരു
ശവകുടീരം പണിഞ്ഞിരുന്നു.

വെളിച്ചം സ്പർശിക്കാത്ത
കാടുകളിലെവിടെയോ
ആ കാഴ്ചയുടെ ആത്മാവിന് വഴിതെറ്റിയിരുന്നു...

നിർത്താതെ ഉച്ചത്തിൽ
ചീവീടുകൾ അതിനെ  പരിഹസിച്ചിരുന്നു...
ഒരു ചുംബനംകൊണ്ട്
തകർന്ന ശവകുടീരത്തിൽ
നിന്നും,
ആഞ്ഞുശ്വാസമെടുത്ത്
പുറത്തെത്തിയപ്പോൾ
മുന്നിൽ അതാ
രണ്ട് കലമാന്റെ കണ്ണുകൾ....

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...