Skip to main content

കവർച്ച

 

ആ രാത്രിയും

 Picalls.com | Free wallpapers and images to Beach Black and White  Landscapes Ocean Rocks Sea .

ചിതലരിച്ച ഡയറിക്കുറിപ്പുകള്‍,
പൊടിപിടിച്ച ചിത്രങ്ങള്‍,
മാറാലകെട്ടിയ ചുമര്‍ക്കോണുകള്‍,
തുരുമ്പിച്ച ജനല്‍പ്പാളികള്‍.

പൊട്ടിയ ജനാലച്ചില്ലിലൂടെയെത്തിയ
രാപ്പക്ഷിയുടെ ശബ്ദത്തില്‍
ഒരുനിമിഷം ഏകാന്തതയില്‍നിന്നുണര്‍ന്നു..

മഷിവറ്റാറായ പേനകൊണ്ട്,
ചുക്കിച്ചുളിഞ്ഞ് വിറയ്ക്കുന്നകൈകള്‍കൊണ്ട്,
അവസാനവരിയും പൂര്‍ത്തിയാക്കി.
കവിതയും നെഞ്ചോട് ചേര്‍ത്ത്
ആ രാത്രിയും അയാളുറങ്ങി.

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

നീ

ഏറ്റവും അ​ഗാധമായ മൗനങ്ങൾക്കടിയിൽ വെളിച്ചം കാണാതെ കിടക്കുന്ന  ചിരികളുണ്ട്. ലോകം വച്ചുനീട്ടുന്ന വ്യാജച്ചിരികൾക്ക്  മറുപടിയാക്കാതെ  ഞാനൊളിപ്പിച്ചുവച്ച ചിരികൾ. നീയത് എത്രവേ​ഗമാണ് ‌ തിരിച്ചറിഞ്ഞത്. ഒളിച്ചുവച്ച എന്റെയാ ചിരികളെ എത്ര മനോഹരമായാണ് നീ മോഷ്ടിച്ചത്.

കവർച്ച