Skip to main content

കവർച്ച

 

പ്രണയിക്കാൻ പഠിപ്പിച്ചവൾ...



ഓട്ടുവിളക്കിന്റെ പൂതമാം 
സ്വർണ്ണവെളിച്ചത്തെയും,
നിദ്രാവിഹീനങ്ങളായ 
രാത്രികളുടെ ലഹരിയെയും ,

പുനർജ്ജന്മത്തിനായി കാത്തിരിക്കുന്ന,
വാടിവീഴുന്ന പുഷ്പങ്ങളെയും,
നക്ഷത്രങ്ങളില്ലാത്ത രാത്രികളെയും,
മുറിവേൽപ്പിക്കുന്ന വിശപ്പിനെയും,

ഏകാകിയുടെ വാചാലതകളെയും,
സംഗീതത്തിന്റെ ദാഹങ്ങളെയും,
പ്രകൃതിയുടെ മഹാമൗനത്തെയും,
ഓർമ്മയേയും ,
നോവിനെയും..
പ്രണയിക്കാൻ പഠിപ്പിച്ചവൾ...
കവിത.

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

നീ

ഏറ്റവും അ​ഗാധമായ മൗനങ്ങൾക്കടിയിൽ വെളിച്ചം കാണാതെ കിടക്കുന്ന  ചിരികളുണ്ട്. ലോകം വച്ചുനീട്ടുന്ന വ്യാജച്ചിരികൾക്ക്  മറുപടിയാക്കാതെ  ഞാനൊളിപ്പിച്ചുവച്ച ചിരികൾ. നീയത് എത്രവേ​ഗമാണ് ‌ തിരിച്ചറിഞ്ഞത്. ഒളിച്ചുവച്ച എന്റെയാ ചിരികളെ എത്ര മനോഹരമായാണ് നീ മോഷ്ടിച്ചത്.

കവർച്ച