Skip to main content

കവർച്ച

 

ഒരു ശിഷ്യൻ


 അവൻ അതിവേഗം ഓടുകയാണ്. കൈയിൽ നിറയെ രക്തം. അവൻ ഓടുന്ന വഴിയെല്ലാം  രക്തത്തുള്ളികൾ വീണുകൊണ്ടിരുന്നു. കിതച്ചുകൊണ്ടോടി തന്റെ സവിധത്തിലെത്തിലെത്തിയപ്പോഴേക്കും അവൻ തളർന്നുവീഴാറായിരുന്നു. പിതാവ് ഹിരണ്യധനുസ്സ് അവന്റെ പക്കലേക്ക് ഓടിയടുത്തു....  

"പുത്രാ.... എന്താണ്... എന്ത്‌ സംഭവിച്ചു? "
അവന്റെ രക്തമൊഴുകുന്ന കൈ പിടിച്ചു വെപ്രാളത്തോടെ അദ്ദേഹം അവനെ കോരിയെടുത്തു. 

"പുത്രാ... നിന്റെ പെരുവിരലെവിടെ? എന്താണുണ്ടായത്...? "

സേവകർ വൈദ്യരെ കൊണ്ടുവരാൻ പാഞ്ഞു. 
ഏകലവ്യൻ ചെറിയൊരു പുഞ്ചിരിയോടെ വേദന മറച്ചുവെച്ചുകൊണ്ട് പറഞ്ഞു 
"പിതാവേ..... എന്റെ പെരുവിരൽ... എന്റെ ഗുരുദക്ഷിണയായിരുന്നു.... അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് അത് മാത്രമായിരുന്നു... "

"നീ വനാന്തരത്തിൽ കളിമണ്ണുകൊണ്ട് നിർമ്മിച്ച ആ ശിലയോ പുത്രാ നിന്നോട് ദക്ഷിണ ചോദിച്ചത്?. എല്ലാം അറിഞ്ഞിട്ടും, നിന്നെ നാം എതിർക്കാഞ്ഞത് നിന്റെ സന്തോഷത്തിനുവേണ്ടിയായിരുന്നില്ലേ... നീ എന്താണ് ഈ കാട്ടിയത്? "

ഹിരണ്യധനുസ്സിന്റെ കണ്ണുകളിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകി. വേഗംതന്നെ അത് ക്രോധത്തിന്റെ അഗ്നിയിൽ ജ്വലിക്കുകയും ചെയ്തു... 
"നമ്മുടെ പുത്രനോട് ഇത്തരത്തിൽ ക്രൂരത കാട്ടിയതാരാണെങ്കിലും, നമ്മുടെ ഖഡ്ഗം അവരോട് പകരം ചോദിക്കും "

"അരുത് താതാ... അരുത്.... മഹാനായ ദ്രോണാചാര്യർ നൈഷാദവിരോധങ്ങൾ എല്ലാം മറന്ന് നമ്മെ ശിഷ്യനായി അംഗീകരിച്ചിരിക്കുന്നു... ഇനിമേൽ... ഒരു നിഷാദനെയും അദ്ദേഹം വിലകുറച്ചുകാണില്ല... നമ്മുടെ പെരുവിരൽ നാം മനസ്സാൽ ദക്ഷിണ വെച്ചതാണ്...  ഇനി ചരിത്രമുള്ളിടത്തോളം കാലം ഏകലവ്യന്റെ  ഗുരുഭക്തിയെ ഏവരും സ്മരിക്കുക തന്നെ ചെയ്യും.. "

ഭഗവാൻ, കാർമുകിൽ വർണ്ണനായ കൃഷ്ണൻ, തന്റെ ആയുധത്താൽ മരണം വരിക്കാൻ തുടങ്ങുന്ന ഏകലവ്യന്റെ ഭൂതകാലത്തിലേക്ക്  ഉൾക്കണ്ണയച്ചു.( മഹാഭാരതം , ഉദ്യോഗപർവ്വം , അദ്ധ്യായം 48 , ശ്ളോകം 77).

" ഏകലവ്യാ....ഭർഗ്ഗവരാമതുല്യനാണ് നീ... പെരുവിരലോടുകൂടിയ നിന്നെ തോൽപ്പിക്കാൻ... ആർക്കാണാവുക..?  ദേവദാനവർക്കോ ഗന്ധർവ്വ കിന്നരർക്കോ , രാക്ഷസർക്കോ നാഗങ്ങൾക്കോ പോലും സാധിക്കുകയില്ല. അർജ്ജുനനുവേണ്ടി ദ്രോണരെക്കൊണ്ട് പെരുവിരൽ ദക്ഷിണയായ് ചോദിപ്പിച്ചത് അതിനാലാണ് യോദ്ധാവേ.... നിന്റെ ദക്ഷിണയുടെ  മഹത്വം യുഗങ്ങൾ അവസാനിക്കുവോളം കുറയുകയില്ല.... മഹാവീരാ... ധീരമരണം വരിക്കുക.... മോക്ഷത്തിൽ ചേരുക....   "(മഹാഭാരതം , ദ്രോണപർവ്വം , അദ്ധ്യായം 181)

x

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...