ഒരു നൊമ്പരം ഞാൻ ഒളിച്ചുവെച്ചു.
ഇനിയെന്റെമാറോടു ചേർന്ന്നിൻ നിശ്വാസ
മൊരുനാളുമുണ്ടാകയില്ലതോർത്തു ..
ഈ പെയ്യുന്ന മഞ്ഞിന്റെ മരവിപ്പകറ്റുവാൻ
നീയില്ലയെന്നുള്ളതറിയുമ്പോഴേ...
ഇനിയെത്ര രാവുകൾ നീയരികിലില്ലാതെ
ഏകമായ്, നോവുന്ന മുറിവുമായി ഞാനും....
കാത്തിരുന്നാലും ഈ വഴികളിൽ സ്വപ്നമേ
നിന്റെ കാലൊച്ച കേൾക്കില്ലയെന്നാം...
കണ്ണടച്ചാൽ നിന്റെ ഓരോ സ്മിതങ്ങളും
ഒരുനാളും മാഞ്ഞുപോകില്ലയെന്നാം ..
⏯CLICK TO PLAY