ബന്ധനം ഇന്നെന്റെ പകലിന്റെ ഇടനെഞ്ചിലേറ്റ മുറിവതിനുള്ളിലെ നിറം ചോർത്തിക്കളഞ്ഞുകൊണ്ട - വസാനമില്ലാത്ത രാവാക്കിമാറ്റി. ഇനിയാ ഇരുട്ടിന്റെ കൽത്തുറുങ്കും തകർത്തെന്നൊരു സൂര്യൻ പുനർജ്ജനിക്കാം?. അഗാധമൗനത്തിന്റെ ബന്ധനങ്ങൾക്കുമേൽ ഇനിയെന്നെനിക്ക് പറന്നുപോകാം.
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »