ഇന്ന് നിന്നെ മാത്രം ഓർക്കുന്ന രാവുകളിലെ ദുസ്വപ്നങ്ങൾ എന്നെ വേട്ടയാടുമ്പോൾ, മൂർച്ചയേറിയ ഓരോ നോട്ടങ്ങൾകൊണ്ടും ഞാൻ മുറിയുകയായിരുന്നു.. അരികിലിനി ഒരുനാളുമുണ്ടാകയില്ല നീ, അറിയുമ്പോഴിന്നെന്റെ ചുറ്റും പടർന്നൊരീ, ഏകാന്തതയെ പ്രണയിച്ചുതുടങ്ങി ഞാൻ.
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »