Skip to main content

കവർച്ച

 

വേശ്യ

 Woman Painting Wallpapers - Top Free Woman Painting Backgrounds -  WallpaperAccess

മെലിഞ്ഞ കൈവിരലുകൊണ്ട് കരിമഷിയെടുത്തവള്‍,
നിദ്രവിട്ടൊഴിയാത്ത മിഴിക്കോണ് പിന്നെയും,
കൂര്‍പ്പിച്ച് കറുപ്പിച്ച് കണ്ണാടി നോക്കി.
നരതെളിഞ്ഞെന്ന് കാണാതിരിക്കാന്‍,
കരികുറേമുടിയിലും വരച്ചുകോതി.
ഇരുട്ടിലിറങ്ങിനടന്നൂ, ഉള്ളിലൊരു
കനലടുപ്പുണ്ടപ്പോഴുമെരിയുന്നു.


ഇരുട്ടിന്റെ ശീലയില്‍ പുതച്ചുമറഞ്ഞുഞാന്‍
അഴുക്കുചാലോടിക്കടക്കാന്‍ ശ്രമിക്കവേ,
ഭയക്കേണ്ടതാരെയീ നഗരപന്ഥാവിതില്‍ ?
നരിയെയോ അതോ നരനെയോ ?
പത്തുചില്ലിക്കാശിനത്താഴവും വെടിഞ്ഞ-
ന്തിയാമത്തില്‍ പുറത്തിറങ്ങുന്നവള്‍.
പകലുകണ്ടാല്‍ കല്ലെറിഞ്ഞിടുന്നവരുണ്ട്,
അവര്‍ത്തന്നെ രാത്രിയില്‍ പായൊരുക്കും.


ലഹരിമൂത്താലവര്‍ക്കെന്തുമാവാം,
മുറിപ്പെടുത്താം, ചതയ്ക്കാം വധിക്കാം.
ഒടുക്കം വിയര്‍ത്തും തളര്‍ന്നും മുറിഞ്ഞും,
കൂരയെത്താന്‍ കഴിഞ്ഞാല്‍ത്തന്നെ ഭാഗ്യം.
തൊട്ടിലില്‍ വാവിട്ടുകരയുന്ന കുഞ്ഞിന്ന്,
പൈമ്പാലുകാച്ചിക്കൊടുത്തവള്‍ ഏങ്ങലോടു-,
ള്ളിലെ വ്രണത്തിന്റെ നോവോടെ ചൊല്ലി,
എന്റെ മുലപ്പാല്‍ നീ കുടിക്കവേണ്ട.!

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...