Skip to main content

കവർച്ച

 

നാം

Rain drops on my window" - Realistic painting - Acrylic medium on canvas  board -12*16 inches - Creative Moms Hub

എത്രവേഗത്തിലാണ്
അകലങ്ങളുണ്ടാവുന്നത്.
മുറിവുകള്‍ക്കാഴമുണ്ടാവാനും ക്ഷണനേരംമതി.
ഇന്നലകളൊക്കെ ഓര്‍മ്മകളാവാനും,
ഓര്‍മ്മകളൊക്കെ മറവികളാവാനും
അത്രതന്നെ നേരം മതിയാവുമത്രേ.
ചിലര്‍ അകന്നുപോവുന്നത്
കണ്‍മുന്‍പിലാവും.
തിരിച്ചുവിളിക്കുവാനില്ലവകാശവും.

നാമാര്,
വെറുമപരിചിതര്‍ മാത്രം.
ജനിമൃതികള്‍ക്കിടയിലെപ്പോഴോ
കണ്ടുപിരിയുവാന്‍ വിധിക്കപ്പെട്ടവര്‍.
ഇന്ദ്രിയങ്ങള്‍ക്ക് മരണമുണ്ടായാലും
ഓര്‍മ്മകളെ എവിടെ അടക്കുവാനാവും.

ഒരുയാത്രയില്‍വീണ്ടുമിനിനാം
തമ്മില്‍ കണ്ടുമുട്ടീടുമെന്നോര്‍ക്കാം.
ഒരുകനവിലെങ്കിലും വീണ്ടും,
നാമൊരേ മഴ നനയുമെന്നോര്‍ക്കാം.
അന്നുനിന്‍കൈപിടിക്കാനൊരാളില്ലെങ്കില്‍
എന്നെ നീ ഓര്‍ക്കുമോ ?
എന്നെ നീ തിരയുമോ ?

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...