Skip to main content

കവർച്ച

 

ഓര്‍മ്മകളുടെ വാര്‍ദ്ധക്യം

ചുക്കിച്ചുളിഞ്ഞ്,  എലുമ്പിച്ച കൈപിടിച്ച്
പിച്ചവയ്ക്കാന്‍പഠിപ്പിക്കുമ്പോള്‍,
അവന്‍ ഓര്‍മ്മകളുടെ നിധികുംഭത്തില്‍
കൈയ്യിട്ടുവാരുകയായിരുന്നു.

ഇതേ വൃദ്ധനല്ലേ....
തന്നെ നടക്കാന്‍ പഠിപ്പിച്ചത്,
കഴിക്കാന്‍ പഠിപ്പിച്ചത്,
കൂടെ ഓടിക്കളിച്ചത്,
നെഞ്ചോട് ചേര്‍ത്തുറക്കിയത്.
കമ്പിളിപ്പുതപ്പുകൊണ്ട് പുതപ്പിച്ച്,
നരച്ച, മുടികൊഴിഞ്ഞ,
തൊലിയുണങ്ങിയ ശിരസ്സിലൊരു
മുത്തംകൊടുത്തു.
ഉറങ്ങട്ടെ.

വാര്‍ദ്ധക്യത്താലെ വേച്ചുപോകുന്ന
പാദങ്ങള്‍ക്ക് താങ്ങാവുമ്പോള്‍,
ഇന്ന്, പിതാവിന്റെ ജരാനരകളില്‍
കുറേ ഞാനും ഏറ്റുവാങ്ങുന്നുവോ ?.
ഈ യുഗത്തിലെ പുരു ഞാനകുന്നുവോ ?
എന്റെ ഓര്‍മ്മകള്‍ക്കും
വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നുവോ ?.
ചിതലരിച്ച പുസ്തകക്കെട്ടുകള്‍,
വാത്സല്യംകിനിയുന്ന ചിത്രങ്ങള്‍,
പൊട്ടിയ കളിക്കോപ്പുകള്‍,
ഓരോന്നും തപ്പിപ്പെറുക്കിയെടുത്തു.
ഓരോന്നും കണ്ണുനിറച്ചു.

ആ പഴയ കാറ്റാടിപ്പിടിയുമായ്
വീണ്ടുമൊരു ബാല്യംകൊതിച്ച്,
ആ വൃദ്ധന്റെയടുത്തേക്കോടിയെത്തിയപ്പോള്‍,
അയാളൊരു ചോദ്യം,
നിറകണ്ണുകളിലേക്ക് നോക്കി എറിഞ്ഞു.
ആരാണ് നീ ?

ഓര്‍മ്മകളെയും
വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു.

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...