Skip to main content

കവർച്ച

 

ദുസ്സ്വപ്നത്തിന്റെ വരികൾ

 


നിദ്രയിൽനിന്ന് പുറത്തുകടക്കാൻ
കഴിയാത്ത രാത്രികളിൽ.....
ഒരു മൂളിപ്പാട്ടുപോലെ,
വിദൂരത്തുനിന്നെത്തുന്ന
ദുസ്സ്വപ്നങ്ങളുടെ ഇഴവള്ളികൾ,
വളർന്ന്,  എന്നെ  വരിഞ്ഞുമുറുക്കും... 


ഉണരാൻ ശ്രമിക്കുമ്പോൾ.. ഇരുട്ടിനു കണ്ണുകളുണ്ടാവും....
നിഴലുകൾ സർപ്പങ്ങളാവും,
കൂമനും കഴുകനും, നരിയും നരിച്ചീറുമാവും...
കാറ്റ് തീഗോളമാവും...


പിന്നെ ആ വള്ളികളിൽ ചോരപ്പൂവുകൾ വിടരും.
എന്റെ ചലനങ്ങളെ അവ ബന്ധിയാക്കും.
വിലാപങ്ങളെ തടഞ്ഞുവെക്കും....  എന്നെ -
ഇരുട്ടിന്റെ അഗാധ ഗർത്തത്തിലേക്ക് വലിച്ചിടും.


എല്ലാത്തിൽനിന്നും ശാന്തതയിലേക്ക്
കണ്ണുതുറക്കുമ്പോൾ ,
നിദ്ര ആ ഗർത്തത്തിൽ  വീണുപോയിട്ടുണ്ടാവും..
അതേ  ദുസ്സ്വപ്നത്തെ കവിതയാക്കാൻ,
വീണ്ടും ഒരു രാത്രി ഞാൻ ഉറങ്ങാതിരിക്കും...



Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...