Skip to main content

കവർച്ച

 

ഇന്ന്......!


എന്തോ എഴുതണം എന്ന് കരുതി.
കഴിയുന്നില്ല...

അരണ്ട വെളിച്ചത്തോടുള്ള മമത കാരണം,
മുറിയിലെ പഴയ,
മഞ്ഞച്ചു മഞ്ഞച്ചു ചുവപ്പോളമായ ബൾബ് മാറ്റിയിട്ടില്ല ഞാൻ.

ഇന്ന് മാത്രം അതിന്റെ വെളിച്ചം
കണ്ണിൽ തുളഞ്ഞു കയറുന്നത് പോലെ ..
എങ്കിലും എഴുതണം...

കറുത്ത മഷികുടയുന്ന പേനയോടുമുണ്ട്,
അത്തരത്തിൽ ഒരിഷ്ടക്കൂടുതൽ..എന്നാൽ... ഇന്ന്...

എന്തോ...
പേന മുറിയിലെ അലക്ഷ്യമായി കിടക്കുന്ന കടലാസ്സുകൂമ്പാരത്തിൽ..എവിടെയോ ഒളിച്ചു.
എങ്കിലും എഴുതണം..

കീറിയും ചുരുട്ടിയും വലിച്ചെറിഞ്ഞ കടലാസുകഷണങ്ങളുടെ മുറിവിൽനിന്നും രക്‌തമൊഴുകുന്നുണ്ടോ?...

അതോ പാതി ജീവനെത്തിയപ്പോഴേക്കും,
ചീന്തി എറിഞ്ഞ കവിതകൾ രക്തം വിയർക്കുന്നതാവുമോ .?.

എന്റെ കൈവിരലുകളിൽ നിന്ന് ശക്തി ചോർന്നൊലിക്കുന്നു..
കണ്ണുകളിൽ തളർച്ച പടർന്നുകയറുന്നു...
ഇന്ന്... ഇനി എഴുതാൻ വയ്യ...

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...