ചിരിയുടെ രഹസ്യം നൊന്ത് നൊന്ത് നോവറിയാത്ത നിമിഷമെത്തും...അവിടെയും ചിരിയെമരിക്കാൻ അനുവദിക്കരുത്.കണ്ണിൽ ഇല്ലാത്ത ചിരിയെചുണ്ടിൽ തറച്ചുവെച്ച്,പിന്നെയുള്ളത് നടനമാണ്...ആർക്കും തിരിച്ചറിയാനാവാത്ത,ചിരിയുടെ രഹസ്യമാണത്.
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »