Skip to main content

കവർച്ച

 

ഒരു പുലരിയിൽ ...




"നേരം വെളുത്തതെ ഉള്ളു... അവൾ തുടങ്ങി.. എന്തൊരു ശബ്ദമാ അടുക്കളയിൽ.. ഉറങ്ങാനും സമ്മതിക്കില്ലേ ഇവൾ.. ഇവിടെ ഒരു കെളവനും കെളവിക്കും തിന്നാൻ ഉണ്ടാക്കാൻ, ഇത്രയൊക്കെ ശബ്ദം എന്തിനാ ?.."

അയാൾ പരിഭവിച്ച് , കൂനിപ്പിടിച്ച് എണീറ്റിരുന്നു. മേശപ്പുറത്തു പരതിനോക്കിയ ശേഷം  ഉറക്കെ ചോദിച്ചു :

"എവിടെയാടീ എന്റെ കണ്ണാടി..??  ങേ ?? ഹോ... ഒരു ശ്രദ്ധയും ഇല്ല.."

മറുപടിയായി കിട്ടുന്ന  മൗനം തീരെ ഇഷ്ടപ്പെടുന്നതും ഇല്ല..

"എന്ത് പറഞ്ഞാലും ഇങ്ങനെ മിണ്ടാതെ ഇരുന്നാ  മതിയല്ലോ......വയസ്സായാ കെട്ട്യോളും ഇങ്ങനെ ആയാ എന്താ ചെയ്ക ?....ഹോ.. എന്റെ വടി എവിടെ ...?......എടിയേ ... ഒന്നിങ്ങു വന്ന് എണീപ്പിക്കടീ..."

ആരോ വന്ന് കൈ പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി.... മുഖത്ത് കണ്ണട വെച്ചു.

"നീയോ ?.... നീയെപ്പോ വന്നു..? നിന്റെ പെമ്പർന്നോത്തി വന്നില്ലേടാ ?? നിന്റെ തള്ള എന്തിയെ ? അടുക്കളയിൽ നല്ല കസർത്ത് ആണല്ലേ...  ?"

ഒരു മൗനത്തിന്റെ ഇടവേളയ്ക്കപ്പുറം ഇടറുന്ന ശബ്ദത്തോടെ അവൻ പറഞ്ഞു :

"അച്ഛാ.... അമ്മ.... അമ്മ പോയിട്ട് 2 ദിവസം ആയില്ലേ ?"

അയാൾ മൗനമായി.
അടുക്കളയിൽ വെളിച്ചം പോലും തെളിഞ്ഞിട്ടില്ല...
അവിടെ ശബ്ദമൊന്നുമില്ല...
ഓർമ്മകൾ തളംകെട്ടിക്കിടക്കുന്ന ആ ചുമരുകൾക്കുള്ളിൽ വല്ലാത്തൊരു മൗനം...
ഒരു വിടവ്...
അയാളുടെ മിഴികൾ നിറഞ്ഞിരുന്നു..

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...