സ്വാദുള്ള കവിതകൾ.. ചികഞ്ഞു കണ്ടെത്തുന്ന വാക്കുകളെകൂട്ടിപ്പെറുക്കി, ഓർമ്മയിലകൾ പൊതിഞ്ഞ്,നോവുന്ന കനലിലിട്ട് കത്തിച്ച്,വേവുന്ന നേരത്ത് കണ്ണീരുപ്പുചേർത്ത്,പാകത്തിൽ വിളമ്പുന്നതാണ് ചില സ്വാദുള്ള കവിതകൾ..
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »