Skip to main content

കവർച്ച

 

അവൾക്കും.......




അവൾക്കും സ്വപ്നങ്ങളുണ്ടായിരുന്നു.
കുറെ ഒക്കെ അവൾ,
വഴിയിലെറിഞ്ഞുകളഞ്ഞു.

ചിലതൊക്കെ വേരുറയ്ക്കുംമുന്നേ കരിഞ്ഞുപോയി.
കുറെ കട്ടിലിനും തലയിണയ്ക്കും
ചുവട്ടിൽ ഒളിപ്പിച്ചുവെച്ചു.

കുറെ ഒക്കെ അടുപ്പിലെ കനലിൽ എരിച്ചുകളഞ്ഞു.
സൂചിയുടെയും നൂലിന്റെയും
അകലത്തിലാണ് ചിലത് നഷ്ടപ്പെട്ടത്.

കരിക്കലത്തിന്റെയും, മൺചട്ടികളുടെയും
കലഹങ്ങൾക്കിടയിൽ  ചിലത് കാണാതെപോയി.

കൈയിൽനിന്നും അറിയാതെ വീണുപൊട്ടിയ
ചില്ലുപാത്രത്തിനൊപ്പവും, കുറെ തകർന്നുപോയിരുന്നു.

മിച്ചമുള്ളതൊക്കെ കൂട്ടിപ്പെറുക്കി,
അലമാരയിലും അരിക്കലത്തിലും
പറമ്പിലെ മണ്ണിലും വരെ പൂഴ്ത്തിവെച്ചു.

പിന്നെയും ബാക്കിയുള്ള കൊച്ചു സ്വപ്നങ്ങളൊക്കെ
അവൾ മാറോട് ചേർത്തു പിടിച്ചിട്ടുണ്ട്.

നാളെയാരെങ്കിലും നെറ്റിചുളിച്ചാൽ
അതിനെയും കൊല്ലേണ്ടി വരുമോ എന്ന ഭയത്തോടെ.

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...