Skip to main content

കവർച്ച

 

മറവി



ഓർമ്മകളിലേക്കുള്ള രഹസ്യവാതിൽ 
ഓരോ രാത്രികളിലും തുറക്കപ്പെട്ടു..  
അന്നത്തെ രാത്രി വ്യത്യസ്തമായിരുന്നു... 
അകത്തു കടന്നപ്പോൾ വാതിൽ അപ്രത്യക്ഷമായി...

മുന്നോട്ട് പോകുംതോറും  വഴികൾ 
മറവിയുടേതായി... 
നിനച്ചതും പറഞ്ഞതും കണ്ടതും കേട്ടതും 
സ്വന്തമാണെന്നുള്ളിലെന്നും കുറിച്ചതും. 
എല്ലാം മറവിയിൽ വീണുപോയി,

പിന്നെയും 
ഏതോ വാതിലും തേടി 
ഇരുട്ടിനെപ്പോലും മറന്നുനടന്നു ഞാൻ.

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

കവർച്ച

 

മുള്ള്

ഏറ്റവും സുന്ദരമായ പുഷ്പത്തിനാവാം കൊടും വിഷമായ മുള്ളുള്ളതും...