എത്ര വേഗം കടന്നുപോയ് കാലമേ....
എത്ര വേഗം നീ മറഞ്ഞുപോയി.
കണ്ണ് ഞാൻ മെല്ലെത്തുറന്നപ്പോഴേക്കും
ഇന്നലെകളായ് നീ അകന്നുപോയി...
ഒരുപാട് ഓർമ്മകളെ അടക്കം ചെയ്ത ചിത്രം. ഓരോ വട്ടം നോക്കുമ്പോഴും, ഒരായിരം സ്‌മൃതികളെ ഉണർത്തുന്നുണ്ട് ഉള്ളിൽ.
നോക്കുമ്പോൾ, പലരുടെയും മാറ്റം അത്ഭുതപ്പെടുത്തുന്നു... എന്നാൽ ചിലർക്ക് മാറ്റങ്ങൾ ഒന്നും ഇല്ലെന്ന് പറയുന്നതാവും ശരി. അല്പം ഉയരം വെച്ചെന്നതൊഴിച്ചാൽ, അവർ പഴയതുപോലെ തന്നെ ഉണ്ട്. ചിലർ പഠിക്കുന്നു, കൂടുതൽ പേരും ജോലിക്കാർ.... പെൺകുട്ടികൾ പലരുടെയും കല്യാണം കഴിഞ്ഞിരിക്കുന്നു. ...
എത്ര വേഗം നീ മറഞ്ഞുപോയി.
കണ്ണ് ഞാൻ മെല്ലെത്തുറന്നപ്പോഴേക്കും
ഇന്നലെകളായ് നീ അകന്നുപോയി...
ഒരുപാട് ഓർമ്മകളെ അടക്കം ചെയ്ത ചിത്രം. ഓരോ വട്ടം നോക്കുമ്പോഴും, ഒരായിരം സ്‌മൃതികളെ ഉണർത്തുന്നുണ്ട് ഉള്ളിൽ.
ജീവിതത്തിന്റെ നല്ലൊരു ഭാഗം എത്രയോ വേഗം കഴിഞ്ഞിരിക്കുന്നു. എത്രത്തോളം ഞാൻ മാറിയിട്ടുണ്ടാവാം..
ആരുടെയും മുഖത്തു നോക്കാതിരുന്ന, ആരോടും ശബ്ദം ഉയർത്തി സംസാരിക്കാതിരുന്ന, ഒന്നിനുനേരെയും വിരൽ ചൂണ്ടാതിരുന്ന എന്നെ കാലം എങ്ങനെ മാറ്റിയിട്ടുണ്ടാവാം , എന്നെല്ലാം പരതിനോക്കുമ്പോൾ , ആ ചിത്രത്തിലെ ഏറ്റവും പിന്നിലെ വരിയ്ക്കും പിറകിൽനിന്ന് , ഞാൻ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു......
ആ എന്നെ എനിക്ക് നഷ്ടമായിരിക്കുന്നു...