നീ പകർന്നയനുരാഗവും പെയ്തൊഴിഞ്ഞ മൃദുവർഷവും... കാത്തിരിക്കുമീ സന്ധ്യയിൽ ചെന്നിറം വീണ വാനവും... കാവ്യസങ്കല്പമേ... കവിതാത്മസംഗീതമേ... എൻ ഹൃദയവാതിൽക്കലന്നൊരുനാൾ കുറിമാനമെഴുതിയോളേ...
വീണ്ടുമണയുന്ന നാൾവരെ,
ഓർമ്മകൾ ചേർത്ത താൾ വരെ,
നിന്നെ മാത്രമായണിയുവാൻ,
ഹേമന്തമായി ഞാൻ മാറിടാം....
ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്...