നാളെ സ്തന്യം കുടിച്ചു മതിവരാഞ്ഞാവാം, അമ്മതൻ മാറും പിളർന്ന് അടിത്തട്ടിലെ ഉറവകൾ കണ്ടെത്തിയത്.... പൊക്കിൾക്കൊടി തന്നതൊന്നും പോരാഞ്ഞിട്ടാവാം അവൻ, ആ ഗർഭപാത്രം തന്നെ തുരന്ന് ഖനികളെ കണ്ടെത്തിയത്... നാളെ ????
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »