Skip to main content

കവർച്ച

 

ഈ രാത്രിയോടുള്ള ചോദ്യങ്ങൾ


Image result for alone in the dark photography
നിന്നെ ഞാൻ വെറുക്കുന്നു....
എന്റെ ഓർമ്മകളുടെ ഭിത്തിയിൽ
പറ്റിപ്പടരുന്ന നിന്റെ
ഇരുട്ടിനെ ഞാൻ വലിച്ചെറിയാൻ
ശ്രമിക്കുംതോറും,
എന്തിനാണെന്നെ മുറുക്കിക്കുരുക്കി
ശ്വാസം മുട്ടിക്കുന്നത്. ?

മുന്നിലുണ്ടായിരുന്ന
വഴികൾ എനിക്കുമുന്നിൽ
കൊട്ടിയടച്ച് എന്തിനാണ്
നീ അട്ടഹസിക്കുന്നത് ?

എന്റെ വെളിച്ചത്തിനെ
വിലങ്ങുവെച്ചതെന്തിനാണ് ?
എന്റെ നിദ്രയെ
ചങ്ങലയ്ക്കിട്ടതെന്തിനാണ് ?

എന്റെ ചോദ്യങ്ങൾക്കുത്തരം
നൽകാതെ,
ഇനിയും എന്റെ പുലരിയെ
സ്വതന്ത്രനാക്കാതെ,
എനിക്കുചുറ്റും നീ
പടരുന്നതെന്തിനാണ് ? 

Popular posts from this blog

മരണത്തിന്...

ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്...  എന്തോ ഒരു സൗന്ദര്യമുണ്ട്... 

നീ

ഏറ്റവും അ​ഗാധമായ മൗനങ്ങൾക്കടിയിൽ വെളിച്ചം കാണാതെ കിടക്കുന്ന  ചിരികളുണ്ട്. ലോകം വച്ചുനീട്ടുന്ന വ്യാജച്ചിരികൾക്ക്  മറുപടിയാക്കാതെ  ഞാനൊളിപ്പിച്ചുവച്ച ചിരികൾ. നീയത് എത്രവേ​ഗമാണ് ‌ തിരിച്ചറിഞ്ഞത്. ഒളിച്ചുവച്ച എന്റെയാ ചിരികളെ എത്ര മനോഹരമായാണ് നീ മോഷ്ടിച്ചത്.

കവർച്ച