നോട്ടിഫിക്കേഷൻ ട്യൂൺ,....
അതില്ലാത്ത നിമിഷങ്ങളുണ്ടായിരുന്നില്ല...
വാട്ട്സാപ്പിൽ കുമിഞ്ഞുകൂടുന്ന
മെസ്സേജുകൾ,
മണിക്കൂറുകൾ നീണ്ട
വ്യർത്ഥഭാഷണങ്ങൾ,
ജീവിതത്തെ നിയന്ത്രിക്കുന്ന
കീബോർഡ്....
നാലുചുമരുകൾക്കുള്ളിൽ
ഭൂഗോളത്തെ മുഴുവൻ
ആഗോളവൽക്കരിച്ചുകൊണ്ടിരുന്നപ്പോൾ
അവന്റെ കണ്ണുമങ്ങി,
ജരാനരകളുണ്ടായി,
അവൻ വൃദ്ധനായി...
ഒടുവിലവന്റെ ലോകം
ആറടിമണ്ണിലേക്ക്
ഒന്നുകൂടി ചുരുങ്ങിയതറിയിക്കാൻ ,
പലരുടെയും ചുമരുകൾക്കുള്ളിൽ
നോട്ടിഫിക്കേഷൻ ട്യൂൺ
മുഴങ്ങിയിരുന്നു....