എന്തിനാവാം ഇനിയും മുറിവുണങ്ങാത്ത പൂവേ.. എന്റെ കൈക്കുള്ളിൽ മെല്ലെ ഞെരുങ്ങുമ്പോഴും ..... മടിത്തട്ടിൽ ഇപ്പോഴും എനിക്കുവേണ്ടി ഒരു ഹിമകണം നീ കാത്തുവെച്ചതെന്തിനാണ്...
മരണത്തിന്... ഏറ്റവും സുന്ദരമായ ചില രാത്രികളോട് പറ്റിപ്പിടിച്ചുകിടക്കുന്ന നിശ്ശബ്ദതകൾപോലെ, ഏറ്റവും ശാന്തമായി പെയ്തൊഴിഞ്ഞ മഴപോലെ, ഒറ്റനിറത്തിൽ എഴുതിക്കഴിഞ്ഞ കവിതപോലെ, മരണത്തിന്... എന്തോ ഒരു സൗന്ദര്യമുണ്ട്... മുഴുവനും വായിക്കുക »